വ്യാപാരിയിൽ നിന്ന് പണം തട്ടിയശേഷം രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
May 15, 2021, 17:12 IST
കൊല്ലം: ശൂരനാട് തെക്ക് പതാരത്ത് വ്യാപാരിയിൽ നിന്ന് പണം തട്ടിയെടുത്ത ശേഷം രക്ഷപ്പെട്ട സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. തഴവ വളാലിൽ മുക്കിന് സമീപം രശ്മി ഭവനത്തിൽ അജിത്കുമാർ (34) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്.നിരോധിത പുകയില ഉൽപന്നങ്ങളും പഴയ വാഹനങ്ങളും നൽകാമെന്നു പറഞ്ഞു വ്യാപാരികളെ പ്രലോഭിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണിയാളെന്നു പോലീസ് അറിയിച്ചു. ജില്ലയിലെ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. പള്ളിശ്ശേരിക്കൽ സ്വദേശിയുടെ പണം അപഹരിച്ച കേസിലാണ് അറസ്റ്റ്.