Times Kerala

നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ല; കങ്കണ റണൗട്ട്

 
നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ല; കങ്കണ റണൗട്ട്

മുംബൈ: യുപിയിലും ബിഹാറിലും നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ലെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. കോവിഡ് കാലത്ത് അന്താരാഷ്‍ട്ര തലത്തില്‍ ഇന്ത്യയെ വിലകുറച്ച് കാണിക്കാന്‍ ചിലര്‍ ണ്മനഃപൂർവം കെട്ടിച്ചമക്കുന്നതാണ് ഇവയെന്നും കങ്കണ പറഞ്ഞു.ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ നമ്മള്‍ എന്തെങ്കിലും നടപടികള്‍ എടുക്കണമെന്നും അവർ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നു.കൂടാതെ രാജ്യത്തുള്ള എല്ലാ വിദ്യാർഥികളും പട്ടാളത്തില്‍ ചേരേണ്ടത് നിര്‍ബന്ധമാക്കണം എന്നും ഇക്കാര്യത്തിൽ ഇന്ത്യ, ഇസ്രായേലിനെ കണ്ട് പഠിക്കണമെന്നും നടി പറയുന്നു.

Related Topics

Share this story