Times Kerala

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിൽ കൊടുങ്കാറ്റ്‌ വീശി; നിരവധി പേരെ കാണാതായി, നിരവധി പേർക്ക് പരിക്ക്

 
കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിൽ കൊടുങ്കാറ്റ്‌ വീശി; നിരവധി പേരെ കാണാതായി, നിരവധി പേർക്ക് പരിക്ക്

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ വീശിയ കൊടുങ്കാറ്റിൽ 6 പേരെ കാണാതായി. 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 8. 40 നാണ് കാറ്റ് വീശിയത്. പരിക്കേറ്റവർക്കാർക്കും ജീവന് ഭീഷണിയില്ലെന്ന് സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റിൽ മരങ്ങൾ വീണതായും നിർമ്മാണ സൈറ്റുകളിലെ ഷെഡ്ഡുകൾ പൊളിഞ്ഞുവീണതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. അതേസമയം, ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ സുസൗ നഗരത്തിൽ മറ്റൊരു ചുഴലിക്കാറ്റ് വീശുകയും ഒരാൾ മരണപ്പെടുകയും ചെയ്തു. 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറ്റിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായതും ഷെങ്‌സെ പട്ടണത്തിലെ നിരവധി ഫാക്ടറി കെട്ടിടങ്ങൾ തകർന്നതായും സിറ്റി ഫയർ ബ്രിഗേഡ് അറിയിച്ചു.

Related Topics

Share this story