Times Kerala

‘സൂരറൈ പോട്ര്’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

 
‘സൂരറൈ പോട്ര്’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്ര്’. ഒരു ഘട്ടത്തിൽ ഓസ്കാർ നോമിനേഷൻ വരെയെത്തിയതാണ് സൂര്യ നായകനായ ചിത്രം. അപർണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ഒട്ടേറെ അംഗീകാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള 2021 ലെ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം.ജൂൺ 11 മുതൽ ജൂൺ 20 വരെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താനാണ് തീരുമാനം. പ്രതിരോധ നടപടികൾ ശക്തമായതുകൊണ്ട് നിയന്ത്രങ്ങൾക്കനുസരിച്ച് ചലച്ചിത്രമേള നടത്താനാണ് തീരുമാനം. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിച്ചത്. സൂര്യയുടെ 38- മത്തെ സിനിമയാണ് ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം.

Related Topics

Share this story