Times Kerala

മീന്‍ പിടുത്തത്തിനിടെ അപ്രതീക്ഷിതമായി വന്നത് വമ്പന്‍ ചീങ്കണ്ണി ; വീഡിയോ

 
മീന്‍ പിടുത്തത്തിനിടെ അപ്രതീക്ഷിതമായി വന്നത് വമ്പന്‍ ചീങ്കണ്ണി ; വീഡിയോ

മീന്‍ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളത്തിനടിയില്‍ നിന്ന് വമ്പനൊരു ചീങ്കണ്ണി പാഞ്ഞുവന്നാല്‍ എന്തുചെയ്യും? യുഎസിലെ സതേണ്‍ ഫ്‌ളോറിഡയിലുള്ള എവര്‍ഗ്ലേഡ്‌സ് എന്ന സ്ഥലത്താണ് അംഭവം നടന്നത് . പൊതുവേ കാടും പുഴയുമെല്ലാം ചേര്‍ന്നുകിടക്കുന്നൊരു പ്രദേശമാണിവിടം. ഇവിടെയൊരു ജലാശയത്തില്‍ മീന്‍പിടുത്തത്തിലായിരുന്നു ടോമി ലീ എന്ന യുവാവ്. ഇയ്യാൾ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തിനുള്ളില്‍ നിന്ന് എന്തോ പാഞ്ഞുവരുന്നത് കണ്ടു . സെക്കന്‍ഡുകള്‍ക്കകം തന്നെ അതൊരു ചീങ്കണ്ണിയാണെന്ന് ടോമിക്ക് മനസിലായി. അത് തനിക്ക് നെരെ പാഞ്ഞുവരികയാണെന്ന് തിരിച്ചറിഞ്ഞ ടോമി വൈകാതെ തന്നെ പിറകിലേക്ക് ഓടി . ഇടയ്ക്ക് വച്ച് വീണെങ്കിലും അവിടെ നിന്ന് എഴുന്നേറ്റ് വീണ്ടും ടോമി ഓടി.എന്നാൽ, പക്കലുണ്ടായിരുന്ന ‘ഗോ പ്രോ’ ക്യാമറയിലാണ് ഈ ദൃശ്യങ്ങളത്രയും പതിഞ്ഞത്. തുടര്‍ന്ന് ടോമി തന്നെയാണ് വീഡിയോ പുറത്തുവിട്ടതും . നിരവധി പേരാണ് ഇപ്പോള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

Related Topics

Share this story