Times Kerala

കടയ്ക്കാവൂരിൽ ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച്‌ മരിച്ചു

 
കടയ്ക്കാവൂരിൽ  ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച്‌ മരിച്ചു

കടയ്ക്കാവൂര്‍: ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച്‌ മരിച്ചു. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് കടയ്ക്കാവൂര്‍ തെക്കുംഭാഗം പുത്തന്‍കട വീട്ടില്‍ എസ്. ലൈലയാണ് (56) മരിച്ചത്.ഈമാസം വിരമിക്കാനിരിക്കെയാണ് മരണം .10ന് ചിറയിന്‍കീഴ് ആശുപത്രിയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 11ന് ഓക്സിജന്റെ അളവ് കുറഞ്ഞതോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 13ന് വൈകിട്ട് അഞ്ചിന് മരിക്കുകയായിരുന്നു . സംസ്‌കാരം ഇന്നലെ രാവിലെ 10ന് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വീട്ടുവളപ്പില്‍ നടത്തി.

Related Topics

Share this story