ഉത്തർപ്രദേശിലെ ചിത്രകൂട്ട് ജയിലിലെ വെടിവയ്പ്പ്; അഞ്ച് പൊലീസുകാർക്ക് സസ്പൻഷൻ
May 15, 2021, 14:20 IST
ലഖ്നൗ: യു.പിയിലെ ചിത്രകൂട്ട് ജയിലിലുണ്ടായ വെടിവയ്പ്പിൽ 5 പോലീസുകാർക്കെതിരെ നടപടി. ഗുണ്ടാത്തലവന് മുകീം കല, അൻഷുൽ ദീക്ഷിത്, ബഹുജൻ സമാജ് പാർട്ടി എംഎൽഎ മുക്താർ അൻസാരിയുടെ സംഘാംഗം മിറാജുദ്ദീൻ എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ ജയിൽ സൂപ്രണ്ട് എസ് പി ത്രിപാഠി, ജയിലർ മഹേന്ദ്ര പാൽ എന്നിവരടക്കം അഞ്ച് പൊലീസുകാർക്കാണ് സസ്പൻഷൻ.