Times Kerala

ഇസ്രായേൽ സേന തകർക്കാൻ പദ്ധതിയിട്ട ഹമാസ് ടണലിനെക്കുറിച്ചറിയാം.!

 
ഇസ്രായേൽ സേന തകർക്കാൻ പദ്ധതിയിട്ട ഹമാസ് ടണലിനെക്കുറിച്ചറിയാം.!

ഗാസ നഗരത്തിന്റെ ഭൂഗർഭ അറയിൽ ഹമാസ് നിർമ്മിച്ചിട്ടുള്ള ടണലിന്റെ ഒരു ഭാഗം തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെടുന്നു. എന്താണ് ഈ ഹമാസ് ടണൽ ? എന്തിനാണ് ഇസ്രായേൽ ഇത് തകർക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നത്? 2007 ൽ ഇസ്‌ലാമിക് സംഘടനാ ഗാസ മുനമ്പിന്റെ ഭരണം ഏറ്റെടുത്തതിനു പിന്നാലെയാണ് ഈ ടണലുകൾ നിർമ്മിച്ചത്. ഇതുവഴി ഇസ്രായേലിലേക്ക് പ്രവേശിച്ചു ആക്രമണങ്ങൾ നടത്താനാകും.ഇസ്രായേൽ സേന തകർക്കാൻ പദ്ധതിയിട്ട ഹമാസ് ടണലിനെക്കുറിച്ചറിയാം.! ഇതിനെ തകർക്കാൻ കുറെ കാലമായി പദ്ധതിയിടുകയാണ് ഇസ്രായേൽ സൈന്യം. 2014 ലെ ഇസ്രയേലുമായുള്ള യുദ്ധത്തിൽ ഹമാസിന്റെ ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളിലൊന്നായിരുന്നു ഈ തുരങ്കങ്ങൾ. തീവ്രവാദികൾക്ക് ആയുധങ്ങൾ കടത്തുന്നതിനും ഇസ്രായേലിൽ പ്രവേശിക്കുന്നതിനും ഇസ്രായേൽ പ്രതിരോധ സേനയെ പതിയിരുന്ന് ആക്രമിക്കുന്നതിനും ചില സമയങ്ങളിൽ ഭൂഗർഭ പാതകളിലൂടെ ഗാസയിലേക്ക് മടങ്ങുന്നതിനും ഇതൊരു സുരക്ഷിത താവളമായിരുന്നു. 2007 ൽ നിർമ്മിച്ച ആദ്യ തുരങ്കം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്നതായിരുന്നു. ഇസ്രായേൽ സേന തകർക്കാൻ പദ്ധതിയിട്ട ഹമാസ് ടണലിനെക്കുറിച്ചറിയാം.!ഇതുവഴി ഇസ്രായേലിനെ ഒഴിവാക്കിക്കൊണ്ട് ഉപഭോക്തൃവസ്‌തുക്കൾ കടത്തുന്നത് പതിവായിരുന്നു. 2013 ആയപ്പോഴേക്കും ഈ ശൃംഖല ഈജിപ്ഷ്യൻ അതിർത്തിയിൽ നിന്നും ഇസ്രായേലിലേക്ക് വ്യാപിപ്പിച്ചു. ഇസ്രായേൽ-ഗാസ അതിർത്തിയിൽ കുറഞ്ഞത് മൂന്ന് തുരങ്കങ്ങളെങ്കിലും ഉണ്ടായിരുന്നു, അവയിൽ രണ്ടെണ്ണം സ്‌ഫോടകവസ്തുക്കൾ നിറഞ്ഞതും. ഈ ടണൽ ശൃംഖല ഇപ്പോൾ ഗാസ മുനമ്പിലൂടെ നിരവധി കിലോമീറ്റർ അകലെയുള്ള ഖാൻ യൂനിസ്, ജബാലിയ എന്നീ പട്ടണങ്ങളിലേയ്ക്കും, ശതി അഭയാർഥിക്യാമ്പിലേക്കും എത്തുന്നുണ്ട്. ഇവിടെനിന്നും ഇസ്രായേലിലേക്കും വ്യാപിക്കുന്നു. ഇസ്രായേൽ സേന തകർക്കാൻ പദ്ധതിയിട്ട ഹമാസ് ടണലിനെക്കുറിച്ചറിയാം.!പലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനം ഉൾപ്പെടെ ഗാസയിലെ ഹമാസും മറ്റ് ഇസ്ലാമിക ഗ്രൂപ്പുകളും തുരങ്കങ്ങൾ ഉപയോഗിക്കുന്നുണ്ട്. റോക്കറ്റുകളും മറ്റ് യുദ്ധോപകരണങ്ങളും ഒളിപ്പിക്കാനും അവരുടെ സംഘടനകൾക്കുള്ളിൽ ആശയവിനിമയം സുഗമമാക്കാനും തീവ്രവാദികളെ ഒളിപ്പിക്കാനും ആക്രമണങ്ങൾ നടത്താനും ഇവർ ഈ തുരങ്കങ്ങൾ ഉപയോഗിക്കുന്നു. ഉന്നത സാങ്കേതികവിദ്യയോടുകൂടിയ സൈനിക, രഹസ്യാന്വേഷണ ഉപകരണങ്ങളുണ്ടായിരുന്നിട്ടും ഈ സംവിധാനം തുടച്ചുനീക്കാൻ ഇസ്രായേൽ പാടുപെടുകയാണ്.

Related Topics

Share this story