Times Kerala

കോവിഡ് പ്രതിസന്ധിയിൽ സഹായവുമായി ധവാൻ; ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന നൽകി

 
കോവിഡ് പ്രതിസന്ധിയിൽ സഹായവുമായി ധവാൻ; ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന നൽകി

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുകയാണ് ഇന്ത്യ. നിരവധി ക്രിക്കറ്റ് താരങ്ങളും മറ്റുമാണ് ഇന്ത്യയ്ക്ക് സഹായവും പിന്തുണയുമായെത്തുന്നത്. ഇപ്പോഴിതാ കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുമ്പോൾ സഹായവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഈ പ്രതിസന്ധി ഘട്ടത്തിൽ ഓക്‌സിജൻ കോൺസെൻട്രേറ്റുകളാണ് താരം സംഭാവന ചെയ്തത്. ഗുഡ്‌ഗാവ് പോലീസിനാണ് ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന ചെയ്തത്. ഗുഡ്‌ഗാവ് പോലീസാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ധവാന് നന്ദി രേഖപ്പെടുത്തി ഗുഡ്‌ഗാവ് പോലീസ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരുന്നു.പിന്നീട് അത് റീട്വീറ്റ് ചെയ്ത് ധവാനും എത്തി.

“എന്റെ ഈ ചെറിയ സഹായത്തിലൂടെ ഈ മഹാമാരിയ്ക്കിടെ ബുദ്ധിമുട്ടുന്ന ജനങ്ങളെ സേവിക്കുവാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. എന്റെ ജനങ്ങളെയും സമൂഹത്തെയും സഹായിക്കാൻ ഞാൻ ഇപ്പോഴും സന്നദ്ധനായിരിക്കും. ഈ മഹാമാരിയിൽ തളരാതെ ഇന്ത്യ വിജയിക്കും” എന്നാണ് ധവാൻ ട്വിറ്ററിൽ കുറിച്ചത്.

Related Topics

Share this story