Times Kerala

പശ്​ചിമബംഗാളിൽ രണ്ടാഴ്​ചത്തെ ലോക്​ഡൗൺ പ്രഖ്യാപിച്ചു

 
പശ്​ചിമബംഗാളിൽ രണ്ടാഴ്​ചത്തെ ലോക്​ഡൗൺ പ്രഖ്യാപിച്ചു

കൊൽക്കത്ത: കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്​ചിമബംഗാളിൽ രണ്ടാഴ്​ചത്തെ ലോക്​ഡൗൺ പ്രഖ്യാപിച്ചു. മെയ്​ 16 മുതൽ 30 വരെയാണ്​ ലോക്​ഡൗൺ. നാളെ രാവിലെ ആറ്​ മണി മുതൽ ലോക്​ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും. അവശ്യവസ്​തുകൾ വിൽക്കുന്ന കടകൾ രാവിലെ ആറ്​ മുതൽ 10 മണി വരെ തുറക്കാം. എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കും. ബസ്​, മെട്രോ സർവീസുകൾ ഉണ്ടാവില്ലെന്നും സർക്കാർ അറിയിച്ചു.

Related Topics

Share this story