Times Kerala

അയർലൻഡിന്റെ ഓൺലൈൻ ആരോഗ്യ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു; ഹാക്കേഴ്‌സ് ആവശ്യപ്പെടുന്ന മോചനദ്രവ്യം നൽകാൻ തയ്യാറല്ലെന്ന് പ്രധാനമന്ത്രി താവോയിച്ച്

 
അയർലൻഡിന്റെ ഓൺലൈൻ ആരോഗ്യ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു; ഹാക്കേഴ്‌സ് ആവശ്യപ്പെടുന്ന മോചനദ്രവ്യം നൽകാൻ തയ്യാറല്ലെന്ന് പ്രധാനമന്ത്രി താവോയിച്ച്

അയർലൻഡിലെ ഓൺലൈൻ ആരോഗ്യ സംവിധാനങ്ങളെ തടസ്സപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് ഹാക്കേഴ്‌സ്. ഇതിനെത്തുടർന്ന് ഈ മേഖലയുമായി ബന്ധമുള്ള എല്ലാ ഐ ടി സംവിധാനങ്ങളുടെയും പ്രവർത്തനം നിർത്തിവച്ചു. കാൻസർ പോലുള്ള അതിഗുരുതര രോഗങ്ങൾക്കുള്ള ഇന്റർനെറ്റ് സൈറ്റ് വഴിയുള്ള ബുക്കിങ്ങുകൾ അസാധ്യമായി. വ്യാഴാഴ്ച മുതൽ ആശുപത്രികളിൽ വീണ്ടും പേപ്പറും പേനയുമുപയോഗിച്ചുതുടങ്ങി. എന്നാൽ ഈ അവസ്ഥ ഒരാഴ്ച കൂടി തുടർന്നാൽ ആരോഗ്യമേഖല താറുമാറാകുമെന്നാണ് ഈ രംഗത്തെ മേധാവികൾ പറയുന്നത്. ആയിരക്കണക്കിന് രോഗികളുടെ ആരോഗ്യവിവരങ്ങൾ നഷ്ടപ്പെട്ടേക്കാവുന്ന ഈ ഹാക്കിങ്ങിന് പുറകിൽ റഷ്യൻ സൈബർ സംഘമാണെന്നാണ് കരുതുന്നത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു സൈബർ ആക്രമണം അയർലൻഡിൽ ഉണ്ടാവുന്നത്. ഹാക്കർമാർക്ക് മോചനദ്രവ്യം നൽകാൻ തയ്യാറല്ലെന്ന് പ്രധാനമന്ത്രി താവോയിച്ചും ആരോഗ്യമേഖലയും തീർത്തുപറഞ്ഞതോടെ, ഫലപ്രദമായ പരിശോധന സംഘടിപ്പിക്കാനും രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം തിട്ടപ്പെടുത്താനുമുള്ള സൗകര്യത്തെ മന്ദഗതിയിലാക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു. ലോക്ക് ചെയ്ത ഡാറ്റ അൺലോക്കുചെയ്യുന്നതിന്, കണ്ടുപിടിക്കാൻ കഴിയാത്തവിധം അസാധ്യമായേക്കാവുന്ന ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനിൽ പണമടയ്ക്കണമെന്നാണ് ഹാക്കർമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Topics

Share this story