Times Kerala

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റാ​ന്‍ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നില്ല ;ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റാ​ന്‍ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നില്ല ;ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്

തൊ​ടു​പു​ഴ: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റാ​ന്‍ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെന്ന് വെളിപ്പെടുത്തി  ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്. മ​ഴ​യി​ലും കാ​റ്റി​ലും കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ പാ​ത​യി​ലെ നേ​ര്യ​മം​ഗ​ലം- അ​ടി​മാ​ലി റോ​ഡി​ൽ പ​ത്തോ​ളം മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ണത് .തുടർന്ന്  ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​കയായിരുന്നു .

 അ​ടി​മാ​ലി​യി​ൽ നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹൃ​ദ്രോ​ഗം ബാ​ധി​ച്ച​യാ​ളെ​യും വ​ഹി​ച്ചു​ള്ള ആം​ബു​ല​ൻ​സു​ൾ​പ്പ​ടെയാണ്  ഈ  മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​ത്.

മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ട വാ​ഹ​ന​ഗ​താ​ഗ​തം അ​ഗ്നി​ശ​ന​മ സേ​ന​യും പോ​ലീ​സും എ​ത്തി​യാ​ണ് പു​നഃ​സ്ഥാ​പി​ച്ച​ത്.

Related Topics

Share this story