Times Kerala

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

 
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഒരു ഓഫ് ടെസ്റ്റ് മത്സരവും, മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 മത്സരങ്ങളുമാണ് ഇംഗ്ലണ്ട് പര്യടനത്തിൽ ഉള്ളത്. ഐസിസിയാണ് താരങ്ങളുടെ വിവരം പുറത്തു വിട്ടത്. ഏകദിന, ടെസ്റ്റ് മത്സരങ്ങൾ നയിക്കുക മിതാലി രാജ് ആണ്. ഹർമൻപ്രീത് കൗർ ആണ് ട്വന്റി20 ടീമിനെ നയിക്കുക. ജൂൺ 16 നാണ് ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലെ ആദ്യ മത്സരമായ ടെസ്റ്റ് ആരംഭിക്കുക. കഴിഞ്ഞ ദിവസം പരിശീലകനായി വീണ്ടും നിയമിച്ച രമേശ് പവറിന്റെ ശിക്ഷണത്തിലായിരിക്കും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക.

ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീം: മിതാലി രാജ്(ക്യാപ്റ്റൻ), സ്‌മൃതി മന്ഥാന, ഹർമൻപ്രീത് കൗർ, പൂനം റൗട്ട്, പ്രിയ പൂനിയ, ദീപ്തി ശർമ്മ, ജേമിയ റോഡ്രിഗസ്, ഷഫാലി വെർമ്മ, സ്നേഹ് റാണ, ടാനിയ ഭാട്ടിയ, ഇന്ദ്രാണി റോയ്, ജൂലാൻ ഗോസ്വാമി, ശിഖ പാണ്ഡെ, പൂജ വസ്ട്രാകർ, അരുന്ധതി റെഡ്‌ഡി, പൂനം യാദവ്, ഏക്ത ബിഷ്ട്, രാധ യാദവ്

ഇന്ത്യയുടെ ട്വന്റി20 ടീം: ഹർമൻപ്രീത് കൗർ(ക്യാപ്റ്റൻ), സ്‌മൃതി മന്ഥാന, ദീപ്തി ശർമ്മ, ജേമിയ റോഡ്രിഗസ്, ഷഫാലി വെർമ്മ, റിച്ച ഘോഷ്, ഹാർലീൻ ഡിയോൾ, സ്നേഹ് റാണ, ടാനിയ ഭാട്ടിയ, ഇന്ദ്രാണി റോയ്, ശിഖ പാണ്ഡെ, പൂജ വസ്ട്രാകർ, അരുന്ധതി റെഡ്‌ഡി, പൂനം യാദവ്, ഏക്ത ബിഷ്ട്, രാധ യാദവ് , സിമ്രാൻ ദിൽ ബഹദൂർ

Related Topics

Share this story