Times Kerala

ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവിനെതിരെ വധശ്രമത്തിന് കേസ്

 
ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവിനെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. നേരത്തെ കുട്ടിയുടെ ‘അമ്മ നൽകിയ പരാതിയിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 15 വയസ്സു മുതല്‍ കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിനെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.മട്ടാഞ്ചേരി ചെറലായിക്കടവിലാണ് സംഭവം നടന്നത്. പിതാവ് സുധീര്‍ കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മ തന്നെയാണ് ഫോണില്‍ പകര്‍ത്തിയത്. വീഡിയോ പുറത്തു കാണിക്കുമെന്നും എല്ലാവരെയും അറിയിക്കുമെന്നും അമ്മ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. രണ്ട് വടി കൊണ്ടാണ് കുട്ടിയെ പിതാവ് അടിക്കുന്നതെന്നും വീഡിയോയിൽ ദൃശ്യമായിരുന്നു.

Related Topics

Share this story