Times Kerala

ഇടുക്കിയില്‍ മഴ ശക്തം, ഡാമുകള്‍ തുറന്നു, നിരവധി മരങ്ങൾ കടപുഴകി, ഗതാഗതം തടസ്സപ്പെട്ടു; മണ്ണിടിച്ചില്‍ ഭീഷണിയും

 
ഇടുക്കിയില്‍ മഴ ശക്തം, ഡാമുകള്‍ തുറന്നു, നിരവധി മരങ്ങൾ കടപുഴകി, ഗതാഗതം തടസ്സപ്പെട്ടു; മണ്ണിടിച്ചില്‍ ഭീഷണിയും

തൊടുപുഴ: ഇടുക്കിയില്‍ ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. പീരുമേടും ദേവികുളത്തും 20 സെന്റീമീറ്ററിലധികം മഴയാണ് പെയ്തത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു.ഹൈറേഞ്ച് മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടമാണുണ്ടായത്. നിരവധി മരങ്ങളാണ് കടപുഴകി വീണത്.മൂന്നാര്‍-വട്ടവട റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ശ്രമം തുടരുകയാണ്. ഉടുമ്പന്‍ചോലയിലും തങ്കമണിയിലും മുൻകരുതലിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാംപ് തുറന്നു.

Related Topics

Share this story