Times Kerala

കണ്ണൂർ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

 
കണ്ണൂർ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ ദേശീയ പാതയില്‍ ഏഴാം മൈലില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം .മൂന്ന് പേര്‍ക്ക് പരിക്ക്. ആലക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ആംബുലന്‍സ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.ആലക്കോട് ഭാഗത്തുനിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവെയാണ് അപകടം നടന്നത് .ആംബുലന്‍സില്‍ ഉണ്ടായിരുന്ന മണക്കടവ് സ്വദേശി രാജപ്പന്‍, സുലോചന എന്നിവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്തിനും പരിക്കേറ്റു. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Topics

Share this story