Times Kerala

കരുനാഗപ്പള്ളി വട്ടക്കായലില്‍ ചൂണ്ടയിടാന്‍ പോയ യുവാക്കളുടെ വള്ളം മുങ്ങി ; ഒരാളെ കാണാതായി

 
കരുനാഗപ്പള്ളി  വട്ടക്കായലില്‍ ചൂണ്ടയിടാന്‍ പോയ യുവാക്കളുടെ വള്ളം മുങ്ങി ; ഒരാളെ കാണാതായി

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി വട്ടക്കായലില്‍ വള്ളത്തില്‍ ചൂണ്ടയിടാനായി മൂന്നു യുവാക്കള്‍ പോയ വള്ളം മുങ്ങി . സംഭവത്തിൽ ഒരാളെ കാണാതായി.രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു.കരുനാഗപ്പള്ളി,മരുതൂര്‍ക്കുളങ്ങര തെക്ക്, മംഗലത്ത് സുധിനെ (23)യാണ് കാണാതായത്. മരുതൂര്‍ക്കുളങ്ങര തെക്ക്, മണ്ണേല്‍,ഹരികൃഷ്ണന്‍ (23), പീടികചിറയില്‍ ശിവശങ്കര്‍ (22) എന്നിവരാണ് രക്ഷപ്പെട്ടത് .ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Topics

Share this story