കോവിഡ് വ്യാപനം രൂക്ഷം;24 മണിക്കൂറിനിടെ 3,26,098 പേർക്ക് കോവിഡ്
May 15, 2021, 12:26 IST
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പേർക്ക് കോവിഡ് സ്ഥിരികരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയർന്നു . ആകെ മരണസംഖ്യ 2,66,207 ആയി വര്‍ധിച്ചു.
24 മണിക്കൂറിനിടെ 3.53 ലക്ഷം പേർ രോഗമുക്തി നേടി . ഇന്ന് രോഗികളേക്കാള്‍ കൂടുതൽ രോഗമുക്തരുടെ കണക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് 18 കോടി ഡോസ് വാക്സിനുകൾ നൽകി കഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .