Times Kerala

കനറാ ബാങ്ക് തട്ടിപ്പ് വീരന്‍ നടത്തിയത് “കോടികളുടെ കൊള്ള” പണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ റമ്മികളിക്കും ഓഹരിവിപണിയിലും, പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

 
കനറാ ബാങ്ക് തട്ടിപ്പ് വീരന്‍  നടത്തിയത് “കോടികളുടെ കൊള്ള” പണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ റമ്മികളിക്കും  ഓഹരിവിപണിയിലും, പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കനറാ ബാങ്കില്‍നിന്ന് എട്ടു കോടിയിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരനായ വിജീഷ് വര്‍ഗീസിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയ്യാൾ രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് . കൂടാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ച്‌ കഴിഞ്ഞു.

പ്രതി തന്റെ ഭാര്യയെയും രണ്ടും നാലും വയസ്സ് വീതമുള്ള മക്കളെയും ഒപ്പം കൂട്ടിയാണ് നാടുവിട്ടത്. എന്നാൽ,ഇതില്‍ വിജീഷ് വര്‍ഗീസിനൊഴികെ മറ്റ് മൂന്നുപേര്‍ക്കും പാസ്പോര്‍ട്ട് ഇല്ല. പിടിക്കപ്പെടാതിരിക്കാനുള്ള അവസാനശ്രമമെന്ന നിലയില്‍ ഇയാള്‍ തനിച്ച്‌ രാജ്യം വിടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.അതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശ.

Related Topics

Share this story