Times Kerala

ഇസ്രായേലിന്റെ കുബുദ്ധി.! ടണൽ ശൃംഖലയ്ക്കുള്ളിൽ ഹമാസ് സേനയെ എത്തിച്ച്‌ ഇല്ലായ്മ ചെയ്യാൻ ഗാസ അധിനിവേശമെന്ന നാടകം നടത്തി ഇസ്രായേൽ പ്രതിരോധ സേന

 
ഇസ്രായേലിന്റെ കുബുദ്ധി.! ടണൽ ശൃംഖലയ്ക്കുള്ളിൽ ഹമാസ് സേനയെ എത്തിച്ച്‌ ഇല്ലായ്മ ചെയ്യാൻ ഗാസ അധിനിവേശമെന്ന നാടകം നടത്തി ഇസ്രായേൽ പ്രതിരോധ സേന

ടെൽ അവീവ്: ഗാസ അതിർത്തി അതിക്രമിച്ചു കടക്കുമെന്ന് വിവരങ്ങൾ പുറത്തുവിട്ട ഇസ്രായേൽ സേന പക്ഷെ അതിർത്തിയിലെ ടണൽ ശൃംഖലയെ നശിപ്പിച്ചതിന് പിന്നിലെ വലിയ കുതന്ത്രമാണ് വെളിപ്പെടുന്നത്. ഇത്തരത്തിലൊരു തെറ്റായ സൂചന നൽകുമ്പോൾ ഇസ്രായേൽ സൈന്യത്തെയും ടാങ്കുകളെയും നശിപ്പിക്കാനായി ഹമാസ് സൈനികർ തുരംഗങ്ങളിൽ ഒളിച്ചിരിക്കുമെന്നും ആ സമയം ടണൽ നശിപ്പിക്കുന്നത് ആയിരക്കണക്കിന് പടയാളികളെ ഇല്ലായ്മ ചെയ്യാൻ ഉതകുമെന്നും ഇസ്രായേൽ പ്രതിരോധ സേന പദ്ധതിയിട്ടു. എന്നാൽ എത്രത്തോളം തുരങ്കങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്ന് ഇസ്രായേലിന്റെയോ ഹമാസിന്റെയോ ഭാഗത്തുനിന്നും വ്യക്തമല്ല. എന്നാൽ പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് നിരവധി ഹമാസ് പടയാളികൾ മണ്ണിനടിയിലായി എന്നാണ്. ഇസ്രായേലിന്റെ തലസ്ഥാനത്തെ ആക്രമിച്ചതിന് ഹമാസ് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഇസ്രായേൽ തുടങ്ങിയിട്ടേയുള്ളൂ എന്നുമാണ് പ്രസിഡന്റ് നെതന്യാഹു പ്രതികരിച്ചത്.

Related Topics

Share this story