Times Kerala

ഇസ്രായേലിൽ അറബ് -ജൂത മതക്കാർ തമ്മിൽ വൻ സംഘർഷം, സെനഗോഗിന് തീയിട്ടു; ജനങ്ങളോട് നിയമം കൈയ്യിലെടുക്കരുതെന്ന് പ്രസിഡന്റ് നെതന്യാഹു

 
ഇസ്രായേലിൽ അറബ് -ജൂത മതക്കാർ തമ്മിൽ വൻ സംഘർഷം, സെനഗോഗിന് തീയിട്ടു; ജനങ്ങളോട് നിയമം കൈയ്യിലെടുക്കരുതെന്ന് പ്രസിഡന്റ് നെതന്യാഹു

ഇസ്രായേലിൽ വെടിവയ്പ്പും അറബ്- ജൂത സമുദായക്കാർ തമ്മിലുള്ള സംഘർഷവും തുടരുന്നു. ജൂതമത ആരാധനാലയമായ സെനഗോഗിന് തീയിട്ടും നിയമം കൈയ്യിലെടുത്തും ആക്രമം നടത്തുന്ന ജനതയോട് ശാന്തരാവാൻ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. ഇരു സമുദായക്കാരും ഏറ്റവും കൂടുതൽ പാർക്കുന്ന ലോഡ് നഗരത്തിലാണ് കൂടുതൽ അസ്വസ്ഥമായ അന്തരീക്ഷം നിലനിൽക്കുന്നത്. എന്നിരുന്നാലും ബീർഷെബ, നെതന്യ, ശർക്കര, ജറുസലേം, ഹൈഫ, ബാറ്റ് യാം, ടിബീരിയാസ് എന്നെ പ്രദേശങ്ങളുടെ വീഥികളിലും സംഘർഷം നിലനിൽക്കുന്നു. വെള്ളിയാഴ്ച രാവിലെ ഗാസയെയും ജറുസലേമിനെയും പിന്തുണച്ച് പലസ്തീൻ അനുകൂല പ്രതിഷേധത്തിനായി ആയിരക്കണക്കിന് ആളുകൾ ജെനിൻ, ഹെബ്രോൺ, ബെത്‌ലഹേം, നബ്ലസ് എന്നിവിടങ്ങളിൽ തടിച്ചുകൂടി. ഈ ഏറ്റുമുട്ടലിൽ നാല് പേർ മരിച്ചു. ലോഡ് നഗരത്തിലുണ്ടായ സംഘർഷത്തിൽ അക്രമികൾ പോലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബ് എറിയുകയും അറബുകളും ഇസ്രായേലി പോലീസും തമ്മിൽ വെടിവയ്പുണ്ടാവുകയും ചെയ്തു. 5 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഒരു ഡോക്ടർക്ക് കാലിൽ വെടിയേൽക്കുകയും സെനഗോഗിലേക്കു പോകുന്നവഴി ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തു. ഗാസ അതിർത്തിയിലെ ഇസ്രായേൽ സംഘർഷത്തിന്റെയും ഷെയ്ഖ് ജറയിലെ വീടുകളിൽ നിന്ന് പാലസ്തീൻ നിവാസികൾ ഒഴിഞ്ഞു പോകേണ്ടിവരുന്നതിന്റെയും അന്തരഫലമാണ് ഇസ്രായേലിൽ ഉണ്ടാവുന്ന ഏറ്റുമുട്ടൽ.

Related Topics

Share this story