Times Kerala

പെരിന്തൽമണ്ണയിൽ കൊവിഡ് രോഗിക്ക് നേരെ പീഡനശ്രമം; ആംബുലൻസ് അറ്റൻഡര്‍ കസ്റ്റഡിയില്‍

 
പെരിന്തൽമണ്ണയിൽ കൊവിഡ് രോഗിക്ക് നേരെ പീഡനശ്രമം; ആംബുലൻസ് അറ്റൻഡര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തൽമണ്ണയിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വണ്ടൂർ സ്വദേശിയായ യുവതിയെയാണ് സ്വകാര്യ ആംബുലൻസിലെ അറ്റൻഡർ പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് പുലാമന്തോൾ സ്വദേശി പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് രോഗിയായ യുവതിയെ സ്കാനിങ് നടത്താൻ കൊണ്ടു പോകുന്നതിനിടയിലാണ് ആംബുലൻസ് അറ്റൻഡറായ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്നും ഇക്കാരണത്താലാണ് പരാതി നല്‍കാന്‍ വെെകിയതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

Related Topics

Share this story