Times Kerala

ഇസ്രയേൽ-ഹമാസ് സംഘർഷം: ഗാസയിൽ 31 കുട്ടികളും 20 സ്‌ത്രീകളും ഉൾപ്പെടെ 126 പേർ മരിച്ചു; പ്രതിഷേധവുമായി വെസ്‌റ്റ് ബാങ്ക്

 
ഇസ്രയേൽ-ഹമാസ് സംഘർഷം: ഗാസയിൽ 31 കുട്ടികളും 20 സ്‌ത്രീകളും ഉൾപ്പെടെ 126 പേർ മരിച്ചു; പ്രതിഷേധവുമായി വെസ്‌റ്റ് ബാങ്ക്

ഗാസ: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തങ്ങളുടെ മേഖലയിലേക്ക് വ്യാപിക്കുന്നതില്‍ പ്രതിഷേധവുമായി വെസ്‌റ്റ് ബാങ്കിലെ ജനങ്ങൾ. നിരവധി യുവാക്കളാണ് പ്രതിഷേധവുമായി രംഗത്ത് എത്തി ഇസ്രയേൽ സൈനികരുമായി ഏറ്റുമുട്ടിയത്. ആക്രമണത്തിൽ ഏകദേശം 11 പേർ കൊല്ലപ്പെട്ടതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ ആറുപേർ വീടിനുള്ളിൽ കൊല്ലപ്പെട്ടതയാണ് വിവരം. ഗാസയിൽ ഇതുവരെ 31 കുട്ടികളും 20 സ്‌ത്രീകളും ഉൾപ്പെടെ 126 പേർ പരിച്ചതായാണ് അനൗദ്യോഗിക കണക്ക്. അറബ്, ജൂത വംശത്തിൽപ്പെട്ടവർ ഉള്ള ഇസ്രയേലിൽ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇസ്രയേൽ ആക്രമണത്തിനെതിരെ പലസ്‌തീൻ ജനത കടുത്ത പ്രതിഷേധം അറിയിച്ചു.

Related Topics

Share this story