Times Kerala

ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം, മരണനിരക്കില്‍ വരും ദിവസങ്ങളില്‍ വന്‍ വർധനവ് ഉണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

 
ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം, മരണനിരക്കില്‍ വരും ദിവസങ്ങളില്‍ വന്‍ വർധനവ് ഉണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപന സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന. മരണനിരക്കില്‍ വരും ദിവസങ്ങളില്‍ വന്‍ വർധനവ് ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനങ്ങളിലെ പ്രതിദിന കണക്കുകളും ആശുപത്രികളിലെ അവസ്ഥകളും മരണനിരക്കുകളും എല്ലാം പരിശോധിക്കുമ്പോൾ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാകുകയാണെന്നാണ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അധനോം ഗബ്രയേസസ് പറയുന്നത്. ആദ്യ വർഷത്തെ മഹാമാരിക്കാലത്തേക്കാൾ രൂക്ഷമായിരിക്കും രണ്ടാം തരംഗത്തിലേതെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിരവധി സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളും, ആശുപത്രികളിലെ അവസ്ഥകളും മരണനിരക്കുകളും എല്ലാം പരിശോധിക്കുമ്പോൾ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാണ്, ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അധനോം ഗബ്രയേസസ് വ്യക്തമാക്കി. ആദ്യ വർഷത്തെ മഹാമാരിക്കാലത്തേക്കാൾ രൂക്ഷമായിരിക്കും രണ്ടാം വർഷം എന്നും അദ്ദേഹം സൂചിപ്പിച്ചു.

അതിനിടെ , രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,26,098 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 3,980 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2.62 ലക്ഷമായി. രാജ്യത്ത് ഇതുവരെ 2.43 കോടി പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 2.04 കോടി പേർ രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ 36.73 ലക്ഷം പേരു മാത്രമാണ് ചികിൽസയിലുള്ളത്.

Related Topics

Share this story