Times Kerala

രാജ്യത്ത് 24 മണിക്കൂറില്‍ 3.26 ലക്ഷം പുതിയ കോവിഡ് രോഗികള്‍; 3,980 മരണം

 
രാജ്യത്ത് 24 മണിക്കൂറില്‍ 3.26 ലക്ഷം പുതിയ കോവിഡ് രോഗികള്‍; 3,980 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,26,098 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 3,980 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2.62 ലക്ഷമായി. രാജ്യത്ത് ഇതുവരെ 2.43 കോടി പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 2.04 കോടി പേർ രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ 36.73 ലക്ഷം പേരു മാത്രമാണ് ചികിൽസയിലുള്ളത്.

Related Topics

Share this story