Times Kerala

വടക്കന്‍ മെക്​സിക്കോയിൽ ദിനോസറിന്‍റെ ഫോസില്‍ കണ്ടെത്തി ; കണ്ടെത്തിയത് 7.3 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍

 
വടക്കന്‍ മെക്​സിക്കോയിൽ ദിനോസറിന്‍റെ ഫോസില്‍ കണ്ടെത്തി ; കണ്ടെത്തിയത് 7.3 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍

മെക്​സിക്കോ സിറ്റി: 7.3 കോടി വര്‍ഷം മുമ്ബ്​ ജീവിച്ചിരുന്നു എന്ന് കരുതുന്ന​ ദിനോസര്‍ വര്‍ഗത്തിന്‍റെ ഫോസിലുകള്‍ കണ്ടെത്തി. വടക്കന്‍ മെക്​സിക്കോയിലാണ് കണ്ടെത്തിയത്.​ ​ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ആന്ത്രപ്പോളജി ആന്‍ഡ്​ ഹിസ്റ്ററി അധികൃതരാണ് കണ്ടെത്തലുകൾ വ്യാഴാഴ്ച വ്യക്തമാക്കിയത് .
‘ലാടോലോഫസ്​ ഗലോറം’ എന്ന്​ പേരിട്ട ദിനോസറിന്‍റെ ഫോസിലാണ്​ കണ്ടെത്തിയത്​.

‘ഏകദേശം 7.2-7.3 കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബാണ്​ വലിയ സസ്യാഹാരിയായ ദിനോസര്‍ ചത്തത്​. അവശിഷ്​ടങ്ങള്‍ ഒരു ജലാശയത്തില്‍ മൂടിക്കിടന്നതിനാല്‍ കാലങ്ങളോളം സംരക്ഷിക്കപ്പെട്ടുവെന്ന് ഐ.എന്‍.എ.എച്ച്‌​ പ്രസ്​താവിച്ചു​.

അതെസമയം ജനറില്‍ സിപെട പ്രദേശത്ത്​ 2013ല്‍ ഇതിന്‍റെ വാല്‍ ഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ ഗവേഷണങ്ങളില്‍ തലയോട്ടിയുടെ 80 ശതമാനവും, തൊണ്ടയിലെയും തോള്‍ ഭാഗത്തെയും 1.32 മീറ്റര്‍ എല്ലുകളും ഗവേഷകര്‍ കണ്ടെത്തി. ഇതോടെയാണ്​ പുതിയ ഇനം ദിനോസര്‍ വര്‍ഗത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്​.വടക്കന്‍ മെക്​സിക്കോയിൽ ദിനോസറിന്‍റെ ഫോസില്‍ കണ്ടെത്തി ; കണ്ടെത്തിയത് 7.3 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍

Related Topics

Share this story