Times Kerala

കിക്മയില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

 
കിക്മയില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍ക്കാരിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ (ഫുള്‍ടൈം) ബാച്ചിലേക്ക് അഡ്മിഷന്‍ ജൂണ്‍ 17ന് നെയ്യാര്‍ഡാമിലെ കിക്മ ക്യാമ്ബസില്‍ രാവിലെ പത്ത് മുതല്‍ നടത്തും. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യുവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ അപേക്ഷാഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kicmakerala.in. ഫോണ്‍: 8547618290, 9995302006.

Related Topics

Share this story