Times Kerala

എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

 
എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം,കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. പുലർച്ചെ രണ്ടു മുതൽ കടൽകയറ്റം രൂക്ഷമായിരുന്നു.

വെള്ളം കയറിയതിനെ തുടർന്ന് പലരെയും വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ചെല്ലാനത്ത് മാത്രം നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഫയർ ഫോഴ്സും പോലീസും സ്ഥലത്ത് സജ്ജമാണ്.

Related Topics

Share this story