Times Kerala

ഓട്ടിസം ബാധിച്ച കുട്ടിക്ക് നേരെ അച്ഛന്റെ ക്രൂരമർദ്ദനം

 
ഓട്ടിസം ബാധിച്ച കുട്ടിക്ക് നേരെ അച്ഛന്റെ ക്രൂരമർദ്ദനം

കൊച്ചി:ഓട്ടിസം ബാധിച്ച കുട്ടിക്ക് നേരെ അച്ഛന്റെ ക്രൂരമർദ്ദനം. മട്ടാഞ്ചേരി സ്വദേശി സുധീറിനെ മാതാവിന്റെ പരാതിയിലാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മകനെ സുധീർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പറഞ്ഞ കാര്യങ്ങൾ അനുസരിച്ചില്ലെന്നും വീട്ടിൽ നിന്നും പുറത്ത് പോയെന്നും പറഞ്ഞായിരുന്നു മർദ്ദനം.

വടി കൊണ്ട് കുട്ടിയെ പല തവണ തല്ലുന്നത് കണ്ടു അമ്മ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്മയാണ് മകനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഫോർട്ട് കൊച്ചി പോലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിൽ എടുത്തു.

Related Topics

Share this story