Times Kerala

ആലപ്പുഴയിൽ 2149 പേർക്ക് കൂടി കോവിഡ്; 3054 പേർക്ക് രോഗമുക്തി

 
ആലപ്പുഴയിൽ 2149 പേർക്ക് കൂടി കോവിഡ്; 3054 പേർക്ക് രോഗമുക്തി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച (മേയ് 14) 2149 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 26.30 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3054 പേർ രോഗമുക്തരായി. രോഗബാധിതരിൽ ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 2145 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 1,15,053 പേർ രോഗ മുക്തരായി. 25,330 പേർ ചികിത്സയിലുണ്ട്.

Related Topics

Share this story