Times Kerala

ആന്ധ്രാപ്രദേശ് എംപി രഘുരാമ കൃഷ്ണ രാജു അറസ്റ്റില്‍

 
ആന്ധ്രാപ്രദേശ് എംപി രഘുരാമ കൃഷ്ണ രാജു അറസ്റ്റില്‍

ഹൈദരാബാദ്: ആന്ധാ പ്രദേശ് സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വൈസിപി നർസാപൂർ എംപി രഘുരാമ കൃഷ്ണ രാജു അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സിഐഡി ആണ് അദ്ദേഹത്തെ ഹൈദരാബാദിലെ വസതിയിൽ നിന്നും അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി രാജുവിനെ വിജയവാഡയിലേക്ക് കൊണ്ടുപോയി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയെയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാണ് രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്.

Related Topics

Share this story