Times Kerala

26 കിലോഗ്രാം മയക്കുമരുന്നുമായി കുവൈത്തില്‍ വീട്ടിജോലിക്കാരി പിടിയില്‍

 
26 കിലോഗ്രാം മയക്കുമരുന്നുമായി കുവൈത്തില്‍ വീട്ടിജോലിക്കാരി പിടിയില്‍

കുവൈത്ത് സിറ്റി: 26 കിലോഗ്രാം മയക്കുമരുന്നുമായി കുവൈത്തില്‍ വീട്ടിജോലിക്കാരി പിടിയില്‍. ഫിലിപ്പൈന്‍സ് സ്വദേശിനിയായ വീട്ടുജോലിക്കാരിയാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. വിദേശത്ത് നിന്നെത്തിയ പാര്‍സലില്‍ മയക്കുമരുന്നുണ്ടെന്ന വിവരം ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് വിഭാഗത്തിനാണ് ലഭിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് കണ്ടെത്തിയതും,പ്രതിയെ പിടികൂടിയതും.

Related Topics

Share this story