Times Kerala

കർണാടകയിൽ സ്ഥിതി രൂക്ഷം; 24 മണിക്കൂറിനിടെ 41,779 പേർക്ക് കൂടി കൊവിഡ്

 
കർണാടകയിൽ സ്ഥിതി രൂക്ഷം; 24 മണിക്കൂറിനിടെ 41,779 പേർക്ക് കൂടി കൊവിഡ്

ബെംഗളൂരു: കർണാടകയിൽ പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിൽ 41,779 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 373 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 21,30,267 ഉം മരണസംഖ്യ 21,085 ആയും ഉയർന്നു. 15,10,557 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് കൊവിഡ് മുക്തരായത്. ഇതോടെ ആകെ 10,73,257 പേര്‍ക്ക് രോഗം ഭേദമായി.5,98,605 സജീവ കൊവിഡ് രോഗികളാണ് നിലവിൽ കർണാടകയിൽ ചികിത്സയിലുള്ളത്.

Related Topics

Share this story