Times Kerala

ഞായറാഴ്ച ഡ്രൈ ​ഡേ; വീ​ടും പ​രി​സ​ര​വും ശു​ചീ​ക​രി​ക്ക​ണം; മുഖ്യമന്ത്രി

 
ഞായറാഴ്ച ഡ്രൈ ​ഡേ; വീ​ടും പ​രി​സ​ര​വും ശു​ചീ​ക​രി​ക്ക​ണം; മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോവിഡ് മഹാമാരിക്കൊപ്പം പേമാരിയും കേരളത്തെ പ്രതിസന്ധിയിലാക്കുകയാണ്. ഈ സാഹചര്യത്തിൽ ഞാ​യ​റാ​ഴ്ച ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി ഡ്രൈ ​ഡേ ആ​യി ആ​ച​രി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വീ​ടു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള ഇ​ട​ങ്ങ​ളി​ൽ കൊ​തു​കു​ക​ൾ​ക്ക് മു​ട്ട​യി​ട്ടു വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം പാ​ടെ ഇ​ല്ലാ​താ​ക്ക​ണം. അ​തി​നാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇ​ക്കാ​ര്യം ഓ​രോ വീ​ട്ടു​കാ​രും പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി ഏ​റ്റെ​ടു​ക്ക​ണം. മ​ഴ​ക്കാ​ല പൂ​ർ​വ ശൂ​ചീ​ക​ര​ണം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും മി​ക​വി​ലും പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Topics

Share this story