Times Kerala

അസം റൈഫിൾസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം: പീപ്പിൾസ് ലിബറേഷൻ ആർമി നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്തു

 
അസം റൈഫിൾസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം: പീപ്പിൾസ് ലിബറേഷൻ ആർമി നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: അസം റൈഫിൾസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പീപ്പിൾസ് ലിബറേഷൻ ആർമി നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്തു. മണിപ്പൂരിലെ കാച്ചിംഗ് ജില്ലയിലെ മയാങ്‌ലമ്പം സിറോമാനിയെ (32) യാണ് അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലപാതകത്തിന് ശേഷം മ്യാൻമറിൽ അഭയം തേടിയിരുന്നു.2017 ലാണ് അസം റൈഫിൾസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെടുത്തിയത്. ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിയെ ഇംഫാലിലെ പ്രത്യേക എൻ‌ഐ‌എ കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.

Related Topics

Share this story