Times Kerala

കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച നിധി കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

 
കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച നിധി കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

പാലക്കാട്: കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച ജില്ലയിലെ നിധി കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഈ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾ പണമിടപാട് നടത്തുന്നതും സ്ഥാപനങ്ങൾ പൊതു ജനങ്ങളിൽ നിന്ന് പണം ഈടാക്കുന്നതും നിർത്തിവെച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിൽ അനുമതി നിഷേധിച്ച സ്ഥാപനങ്ങൾ

1. ശ്രീപത്മനാഭ നിധി ലിമിറ്റഡ്, ഡോർ നമ്പർ വി പി 1 4/2171, കരയങ്കാട്, കെ എസ് ആർ ടി സി ഡിപ്പോ റോഡ്, വടക്കഞ്ചേരി
2. സ്വദേശ് നിധി ലിമിറ്റഡ്, എസ് ആർ സ്ക്വയർ, 13/180A, എസ് ബി ഐ ജംഗ്ഷൻ, ശ്രീകൃഷ്ണപുരം
3. സൂര്യകാന്തി നിധി ലിമിറ്റഡ്, കുളവൻ മുക്ക്, കുഴൽമന്നം പോസ്റ്റ്, ആലത്തൂർ
4. അർബൻ വികാസ് നിധി ലിമിറ്റഡ്, ഡോർ നമ്പർ4/888, 4/889, വിശ്വജ്യോതി ബിൽഡിംഗ്, നിയർ ഗണപതി ടെമ്പിൾ, ആരകുറിശി റോഡ്, നാദമാലിക, മണ്ണാർക്കാട്.

Related Topics

Share this story