Times Kerala

അടുത്ത 15 ദിവസത്തിനുളളിൽ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 1.92 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം

 
അടുത്ത 15 ദിവസത്തിനുളളിൽ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 1.92 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം

ന്യൂഡൽഹി: അടുത്ത 15 ദിവസത്തിനുളളിൽ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 1.92 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മെയ് 16 മുതൽ 31 വരെയുള്ള കാലയളവിൽ 1.92 കോടി കോവിഷീൽഡ്-കോവാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി ലഭ്യമാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിൽ 1.63 കോടി ഡോസ് കോവിഷീൽഡും, 29.49 ലക്ഷം ഡോസ് കോവാക്സിനും ഉൾപ്പെടുന്നു.

Related Topics

Share this story