Times Kerala

ജയസൂര്യ-നാദിര്‍ഷ കൂട്ടുകെട്ടിൽ ‘ഈശോ’; മോഷൻ പോസ്‌റ്റർ പുറത്തിറക്കി മമ്മൂക്ക

 
ജയസൂര്യ-നാദിര്‍ഷ കൂട്ടുകെട്ടിൽ ‘ഈശോ’; മോഷൻ പോസ്‌റ്റർ പുറത്തിറക്കി മമ്മൂക്ക

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റർ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ പേജുകളിലൂടെ റിലീസ് ചെയ്‌തു. ‘ഈശോ’ എന്നാണ് സിനിമയുടെ പേര്. ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ത്രില്ലർ’ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും ‘ഈശോ’.അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് സിനിമ നിർമിക്കുന്നത്​. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻഎം ബാദുഷ, ബിനു സെബാസ്‌റ്റ്യൻ എന്നിവരാണ്. ഛായാഗ്രഹണം റോബി വര്‍ഗീസ്​ രാജ് നിർവഹിക്കും. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.

Related Topics

Share this story