Times Kerala

സൗമ്യയുടെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും, ഡല്‍ഹിയിലെത്തി ഏറ്റുവാങ്ങുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍

 
സൗമ്യയുടെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും, ഡല്‍ഹിയിലെത്തി ഏറ്റുവാങ്ങുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: ഇസ്രയേൽ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും. പുലര്‍ച്ചെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിക്കുന്ന മൃതദേഹം ഉച്ച കഴിഞ്ഞ് എയര്‍ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു. ഡൽഹിയിൽ സൗമ്യ സന്തോഷിൻ്റെ മൃതദേഹം എത്തുമ്പോള്‍ താൻ നേരിട്ടു പോയി ഏറ്റുവാങ്ങുമെന്ന് വി മുരളീധരൻ പറഞ്ഞു.ചൊവ്വാഴ്ച പലസ്തീൻ ഇസ്ലാമിക സംഘം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 30 കാരിയായ സൗമ്യ കേരളത്തിലെ ഇടുക്കി സ്വദേശിയാണ്.

Related Topics

Share this story