Times Kerala

സംസ്ഥാനത്ത് 18 നും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിന്റെ വിതരണം തിങ്കളാഴ്ച്ച മുതൽ

 
സംസ്ഥാനത്ത് 18 നും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിന്റെ വിതരണം തിങ്കളാഴ്ച്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 18 നും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിന്റെ വിതരണം തിങ്കളാഴ്ച്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രെജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഷീൽഡ്‌ വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു 84 ദിവസം പൂർത്തിയാക്കിയവർക്ക് മാത്രമേ നാളെ മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കൂ.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള മാർഗനിർദേശ് പ്രകാരമാണ് ഈ മാറ്റം. എന്നാൽ കോവാക്‌സിൻ രണ്ടാമത്തെ ഡോസ് മുൻപ് തീരുമാനിച്ചപ്രകാരം നാല് മുതൽ ആറു ആഴ്ച്ചയ്ക്ക് ഉള്ളിൽ എടുക്കണം. ഇതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Topics

Share this story