Times Kerala

ടോക്കിയോ ഒളിമ്പിക്സ് നടത്തുന്നതിനെതിരെ നിവേദനത്തിൽ ഒപ്പുവച്ച് 3,50,000 പേർ ; കോവിഡ് നാലാം തരംഗം തുടരുന്ന ജപ്പാനിൽ നിയന്ത്രണങ്ങൾ വ്യാപിപ്പിക്കുന്നു

 
ടോക്കിയോ ഒളിമ്പിക്സ് നടത്തുന്നതിനെതിരെ നിവേദനത്തിൽ ഒപ്പുവച്ച് 3,50,000 പേർ ; കോവിഡ് നാലാം തരംഗം തുടരുന്ന ജപ്പാനിൽ നിയന്ത്രണങ്ങൾ വ്യാപിപ്പിക്കുന്നു

ടോക്കിയോ ഒളിമ്പിക്സ് തുടങ്ങാൻ വെറും 10 ആഴ്ചകൾ ബാക്കി നിൽക്കെ, ഗെയിം നടത്തരുതെന്ന നിവേദനത്തിൽ 3,50,000 പേരാണ് ഒപ്പുവച്ചിരിക്കുന്നത്. ജപ്പാനിൽ കോവിഡ് വ്യാപനത്തിന്റെ നാലാം തരംഗം തുടരുന്ന സാഹചര്യത്തിൽ ടോക്കിയോവിൽ കടുത്ത നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ഈ അടിയന്തരാവസ്ഥ മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഭരണകൂടം. ഇതിൽ ഒളിമ്പിക്സ് മാരത്തോണിന് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചിരിക്കുന്ന പ്രദേശമായ വടക്കൻ ഹോക്കൈഡോകൂടി ഉൾപ്പെടുന്നു. ‘ജീവിതത്തിന് മുൻഗണന നൽകണമെന്ന്’ ഗെയിംസ് സംഘാടകരോട് അഭ്യർത്ഥിച്ചുകൊണ്ട് 3,50,000 ഒപ്പ് ഉൾപ്പെടുന്ന നിവേദനം, ടോക്കിയോ ഗവർണറുടെ മുൻ സ്ഥാനാർത്ഥി കെഞ്ചി ഉത്സുനോമിയയാണ് നഗര അധികാരികൾക്ക് സമർപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങളിൽ ഗെയിംസ് നടത്തിയാൽ , ഇപ്പോൾ ഏറെ ആവശ്യമുള്ള വൈദ്യ സേവനങ്ങൾ അതിനായി മാറ്റിവക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി സമയത്ത് ഗെയിംസ് സുരക്ഷിതമായി നടത്തുന്നത് അസാധ്യമാണെന്ന് ഡോക്ടർമാരുടെ യൂണിയൻ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ വൈറസ് പ്രതിരോധമുറകൾ അത്ലറ്റുകളെയും ജാപ്പനീസ് പൊതുജനങ്ങളെയും സുരക്ഷിതരായി തുടരാൻ സഹായിക്കുമെന്നാണ് സംഘാടകർ പറയുന്നത്‌.

Related Topics

Share this story