Times Kerala

ഓക്സിജന്റെ അളവ് അറിഞ്ഞ് ഉറങ്ങാം; ഒപ്പോ ബാന്‍ഡ് സ്‌റ്റൈല്‍ സമ്മാനമായും നേടാം

 
ഓക്സിജന്റെ അളവ് അറിഞ്ഞ് ഉറങ്ങാം;  ഒപ്പോ ബാന്‍ഡ് സ്‌റ്റൈല്‍ സമ്മാനമായും നേടാം

കൊച്ചി: കോവിഡ്-19 രണ്ടാം തരംഗവുമായി മല്ലിടുന്ന ഈ വേളയില്‍ തുടര്‍ച്ചയായി രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കേണ്ടത് വലിയ ആവശ്യകതയായി മാറിയിരിക്കുന്നു. ഇത് കണക്കിലെടുത്ത് ഒപ്പോ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ സ്ലീപ്പ് സൈന്‍-ഇന്‍ പ്രചാരണം അവതരിപ്പിച്ചിരിക്കുന്നു.

ഉപഭോക്താക്കള്‍ ആകെ ചെയ്യേണ്ടത് 30 ദിവസം തുടര്‍ച്ചയായി ഒപ്പോ ബാന്‍ഡ് സ്‌റ്റൈല്‍ ധരിച്ച് ഉറങ്ങുകയും ആന്‍ഡ്രോയിഡ് ഫോണുകളിലെ ഹെയ് ടാപ് ഹെല്‍ത്ത് ആപ്പുമായി കണക്റ്റ് ചെയ്യുക മാത്രമാണ്. പങ്കെടുക്കുന്ന ആദ്യത്തെ 500 ഭാഗ്യശാലികള്‍ക്ക് ഒപ്പോ ബാന്‍ഡ് സ്‌റ്റൈല്‍ സൗജന്യമായി നേടാന്‍ അവസരം. ഉത്തരവാദിത്വമുള്ള കോര്‍പറേറ്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒപ്പോ, സമൂഹത്തിനായി നല്ലതു ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണ്. വ്യത്യസ്തമായ ഈ പ്രചാരണത്തില്‍ ഓക്സിജന്‍ അളവിനെ കുറിച്ച് ആശങ്കപ്പെടാതെ ഉപഭോക്താക്കളെ സുഖമായി ഉറങ്ങാന്‍ ബ്രാന്‍ഡ് പ്രോല്‍സാഹിപ്പിക്കുന്നു.

ഡല്‍ഹി പൊലീസിലെയും ഗ്രെയിറ്റര്‍ നോയിഡ അതോറിറ്റിയിലെയും മുന്നണി പോരാളികള്‍ക്ക് ഒപ്പോ ബാന്‍ഡ് സ്‌റ്റൈലിന്റെ 5000 യൂണിറ്റുകള്‍ സംഭാവന ചെയ്തിരുന്നു. പൗരന്മാരുടെ ആരോഗ്യത്തിനും നന്മയ്ക്കും ഒപ്പോ എന്നും പ്രധാന്യം നല്‍കുന്നുവെന്ന് ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തുകയാണ്.

മെയ് 17ന് ആരംഭിക്കുന്ന പ്രചാരണം ജൂലൈ 31ന് അവസാനിക്കും. പങ്കെടുക്കുന്നവര്‍ ആപ്പിന്റെ ഹെല്‍ത്ത് ടാബില്‍ ‘ആക്റ്റിവിറ്റി’യില്‍ സൈന്‍-ഇന്‍ ചെയ്യണം. എല്ലാ ദിവസവും രാത്രി ഉറങ്ങുമ്പോള്‍ ഒപ്പോ ബാന്‍ഡ് സ്‌റ്റൈല്‍ ധരിക്കുകയും വേണം. വൈകീട്ട് എട്ടു മുതലുള്ള ഡാറ്റ ഉറക്ക സമയത്തെ ഡാറ്റയായി പരിഗണിക്കും. പിറ്റേന്ന് രാവിലെ ഉണരുമ്പോള്‍ ബ്ലൂടൂത്ത് വഴി ഫോണുമായി ബാന്‍ഡ് കണക്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ആങ്ങനെ നിങ്ങള്‍ക്ക് ആക്റ്റിവിറ്റി പേജില്‍ പഞ്ച് ചെയ്യാം. തൂടര്‍ച്ചയായി 30 ദിവസം ഇത് തുടരണം. ഒരിക്കല്‍ നിങ്ങള്‍ പഞ്ച് ചെയ്യുന്നതോടെ എണ്ണല്‍ ആരംഭിക്കും. ഏതെങ്കിലും ദിവസം പഞ്ച് ചെയ്യാതിരുന്നാല്‍ എണ്ണം തനിയെ റീസെറ്റ് ചെയ്യും.

നിങ്ങള്‍ ആദ്യത്തെ 500 പേരില്‍ ഉള്‍പ്പെട്ട ഭാഗ്യശാലിയാണെങ്കില്‍ ഒപ്പോയില്‍ നിന്നും ആമസോണ്‍ അക്കൗണ്ടിലേക്ക് വൗച്ചര്‍ ലഭിക്കും. ഹെയ് ടാപ്പ് ഹെല്‍ത്ത് ആപ്പിലെ സമ്മാന പേജില്‍ വിലാസവും ബന്ധപ്പെടേണ്ട വിവരങ്ങളും നല്‍കി 10 ദിവസത്തിനുള്ളില്‍ വൗച്ചര്‍ ലഭിക്കും. വൗച്ചര്‍ ലഭിച്ചാല്‍ ആമസോണ്‍ ആക്കൗണ്ടില്‍ കാര്‍ട്ടിലേക്ക് ആഡ് ചെയ്യാം. പേയ്മെന്റ് തെരഞ്ഞെടുക്കാം. ഗിഫ്റ്റ് കാര്‍ഡ് അല്ലെങ്കില്‍ പ്രമോഷന്‍ കോഡ് നല്‍കി ഇടപാട് പൂര്‍ത്തിയാക്കാം.

ആന്‍ഡ്രോയിഡ് ഫോണിലൂടെ മാത്രമേ പങ്കെടുക്കാനാകു. ഒരാള്‍ക്ക് തന്നെ ഒന്നില്‍ കൂടുതല്‍ അവസരങ്ങളില്ല. വിജയിച്ചാല്‍ സമ്മാനങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ഏഴു ദിവസങ്ങള്‍ക്കകം നല്‍കണം.

പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഒരു സൗജന്യ സ്‌കിപ്പ് കാര്‍ഡ് ലഭിക്കും. ഇത് ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാനാകൂ. ഹെല്‍ത്ത് ടാബില്‍ ആക്റ്റി പങ്കുവയ്ച്ചാല്‍ ഒരു സ്‌കിപ് കാര്‍ഡ് കൂടി അധികമായി ലഭിക്കും. 30 ദിവസം തുടര്‍ച്ചയായി പഞ്ച് ചെയ്യണം. ആരംഭിച്ച ശേഷം പഞ്ച് ചെയ്യാന്‍ വിട്ടുപോയാല്‍ സ്‌കിപ്പ് കാര്‍ഡ് ഉപയോഗിക്കാം.

Related Topics

Share this story