Times Kerala

എം എച് 17 ദുരന്തമാവർത്തിക്കുമോ? ഇസ്രായേലിലേക്കുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവച്ച് ബ്രിട്ടീഷ് എയർവേയ്‌സ്, യുണൈറ്റഡ്, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ്

 
എം എച് 17 ദുരന്തമാവർത്തിക്കുമോ? ഇസ്രായേലിലേക്കുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവച്ച് ബ്രിട്ടീഷ് എയർവേയ്‌സ്, യുണൈറ്റഡ്, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ്

ഇസ്രായേലും ഹമാസും തമ്മിൽ കടുത്ത ആക്രമണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാന വിമാനക്കമ്പനികളായ ബ്രിട്ടീഷ് എയർവേയ്‌സ്, യുണൈറ്റഡ്, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ് എന്നിവ ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. ടെൽ അവീവിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. വിമാനങ്ങളെ തെക്കൻ ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. റാമോണിനെയും ലക്ഷ്യം വച്ചതായി തീവ്രവാദ സംഘം അവകാശപ്പെട്ടെങ്കിലും ഇസ്രായേൽ ഉദ്യോഗസ്ഥർ ഇത് നിരസിച്ചു.
2014 ജൂലൈ 17 ന് നടന്ന MH17 വിമാന ദുരന്തമാവർത്തിക്കാതിരിക്കാനാണ് ഈ നടപടി. ആംസ്റ്റർഡാമിൽ നിന്നും മലേഷ്യയിലെ കോലാലംപൂരിലേയ്ക്ക് യാത്ര നടത്തിയ വിമാനമാണ് സ്‌ഫോടനത്തിൽ തകർന്നത്. റഷ്യ അയച്ച സർഫേസ് ടു എയർ മിസൈലാണ്‌ വിമാനം തകർത്തതെന്ന് പറയപ്പെടുന്നു. ആകെയുണ്ടായിരുന്ന 298 യാത്രക്കാരും കൊല്ലപ്പെട്ട ഈ സംഭവമാണ് ഏറ്റവും വലിയ വിമാനാപകടമായി കണക്കാക്കപ്പെടുന്നത്.

Related Topics

Share this story