Times Kerala

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനം

 
രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനം

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനം നൽകാൻ ധാരണയായതായി റിപ്പോർട്ട്. അതേസമയം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നിലനിർത്തും. ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുനൽകുമെന്നും റിപ്പോർട്ടുണ്ട്. ഒറ്റ എംഎൽഎ മാത്രമുള്ള കക്ഷികളുമായി മറ്റന്നാൾ സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. മേയ് 20നാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. ഇതിനുള്ള ഒരുക്കങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്.

Related Topics

Share this story