Times Kerala

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1452 പേർക്ക് കോവിഡ്

 
യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1452 പേർക്ക് കോവിഡ്

അബു ദാബി: ഡിസംബറിന് ശേഷം യു എ ഇയിൽ ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ദിവസമായിരുന്നു ഇന്ന്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1452 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിന് മുൻപ് ഡിസംബർ 28 നു 1027 കേസുകൾ റിപ്പോർട്ട് ചെയ്തതാണ് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കുറവ് കേസുകൾ.

ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 5,43,610 ആയി. ഇന്നലെ 1422 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,23,778 ആയി. കോവിഡ് മൂലം 3 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1626 ആയി. 18,206 സജീവ കേസുകൾ നിലവിൽ രാജ്യത്ത് ഉണ്ട്.

Related Topics

Share this story