Times Kerala

രാജ്യത്ത് 114 ദിവസം കൊണ്ട് 17.93 കോടി കൊവിഡ്-19 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തു ;കേന്ദ്രം

 
രാജ്യത്ത് 114 ദിവസം കൊണ്ട് 17.93 കോടി കൊവിഡ്-19 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തു ;കേന്ദ്രം

ദില്ലി :രാജ്യത്ത് ഇതുവരെ 18 കോടിയോളം കൊവിഡ്-19 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തെന്ന്  കേന്ദ്ര സർക്കാർ . 114 ദിവസം കൊണ്ട് 17.93 കോടി ഡോസുകൾ വിതരണം ചെയ്തുവെന്നും അറിയിച്ചു . ഈ നേട്ടം ഏറ്റവും വേഗതയിൽ സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. യു എസ് എ 115 ദിവസവും ചൈന 119 ദിവസവും ആണ് എടുത്തത്.

 2021 മെയ് 16 മുതൽ 31 വരെയുള്ള കാലയളവിൽ 191.99 ലക്ഷം കൊവിഷീൽഡ് കൊവാക്‌സിൻ ഡോസുകൾ സൗജന്യമായി ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു . ഇതിൽ 162.5 ലക്ഷം ഡോസ് കൊവിഷീൽഡും, 29.49 ലക്ഷം ഡോസ് കൊവാക്‌സിനും ഉൾപ്പെടുന്നു.

Related Topics

Share this story