Times Kerala

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം കൊടുക്കും ; ഡല്‍ഹി മുഖ്യമന്ത്രി

 
കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം കൊടുക്കും ; ഡല്‍ഹി മുഖ്യമന്ത്രി

ദില്ലി :  കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം കൊടുക്കുമെന്ന്  ഡല്‍ഹി സര്‍ക്കാര്‍.ഡല്‍ഹി മുഖ്യമന്ത്രിയാണ് ഇക്കാര്യം   പറഞ്ഞത്. കടുത്ത  നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്.

വേ​ദനാജനകമായ ദിനങ്ങളാണ് കടന്നുപോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . പലകുടുംബങ്ങളിലും ഒന്നിലധികം മരണങ്ങളുണ്ടായിയെന്നും ചൂണ്ടിക്കാട്ടി . നിരവധി കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ  നഷ്ടമായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . അയല്‍വീട്ടുകാര്‍ ഈ കുട്ടികള്‍ക്ക് വേണ്ട പരിചരണം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു

Related Topics

Share this story