Times Kerala

ഇത് മാപ്പ് അര്‍ഹിക്കാനാവാത്ത കുറ്റമാണ്, ആശുപത്രിയില്‍ കിടക്ക ലഭിക്കാതെ വരുന്നതും, ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ മരിച്ചു വീഴുന്നതും, ശ്മശാനത്തില്‍ മൃതശരീരങ്ങള്‍ നിറയുന്നതും ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണ്- അമൈറ ദസ്തൂര്‍.

 
ഇത് മാപ്പ് അര്‍ഹിക്കാനാവാത്ത കുറ്റമാണ്, ആശുപത്രിയില്‍ കിടക്ക ലഭിക്കാതെ വരുന്നതും, ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ മരിച്ചു വീഴുന്നതും, ശ്മശാനത്തില്‍ മൃതശരീരങ്ങള്‍ നിറയുന്നതും ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണ്- അമൈറ ദസ്തൂര്‍.

മുംബൈ: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന. നിരവധി പേരാണ് ശരിയായ ചികിത്സ പോലും ലഭിക്കാതെ മരണമടയുന്നത്. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പറയുകയാണ് നടി അമൈറ ദസ്തൂര്‍. ആശുപത്രിയില്‍ കിടക്ക ലഭിക്കാതെ വരുന്നതും, ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ മരിച്ചു വീഴുന്നതും, ശ്മശാനത്തില്‍ മൃതശരീരങ്ങള്‍ നിറയുന്നതും ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണെന്നും അമൈറ പറയുന്നു.ജീവിതത്തിന് മൂല്യമില്ല എന്ന് പറയുന്നത് പോലെയാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ. ലോകത്തെ രണ്ടാമത്തെ ജനസംഖ്യ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ അത്രയും ജനങ്ങളെ സംരക്ഷിക്കാനുള്ള മെഡിക്കല്‍ സൗകര്യങ്ങളും വേണം. ആശുപത്രികള്‍ നിറഞ്ഞ് രോഗികളെ പ്രവേശിപ്പിക്കാന്‍ സ്ഥലമില്ലാതെ ആകുന്നതും, ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നതും, ശ്മാശനങ്ങളില്‍ മൃതശരീരങ്ങള്‍ നിറയുന്നതുമായ വാര്‍ത്തകള്‍ ഹൃദയം തകര്‍ക്കുകയാണ് – താരം പറയുന്നു.വളരെ ഭയപ്പെടുത്തുന്ന സമയമാണ് ഇത്, ആവശ്യമുള്ളവര്‍ സഹായെത്തിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നല്ലതാണെങ്കിലും ഇതിലൂടെ സഹായം നല്‍കുന്നത് തെറ്റാണെന്നും അമൈറ പറയുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. നിസഹായരായ ആളുകള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ചതിനെ കുറിച്ചും അമൈറ പറയുന്നു.

Related Topics

Share this story