Times Kerala

ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച് ക്രിക്കറ്റ് താരം ഋഷഭ് പന്ത്

 
ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച് ക്രിക്കറ്റ് താരം ഋഷഭ് പന്ത്

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. താരം തന്നെയാണ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്നലെയാണ് താരം വാക്‌സിൻ സ്വീകരിച്ചത്. ലോകകപ്പ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനും മുന്നോടിയായി താരങ്ങൾ വാക്‌സിൻ സ്വീകരിക്കണമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ പന്ത് ബിസിസിഐ തിരഞ്ഞെടുത്ത ടീമിലുള്ള താരമാണ്.

“ഞാൻ ആദ്യ ഡോസ് സ്വീകരിച്ചു. നിങ്ങളുടെ അവസരം അനുസരിച്ച് വാക്‌സിൻ എടുക്കു. എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കുന്നോ അത്രയും വേഗത്തിൽ നമുക്ക് വൈറസിനെ തകർക്കാം.” എന്നാണ് പന്ത് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, അജിൻക്യ രഹാനെ, ശിഖർ ധവാൻ, സ്‌മൃതി മന്ഥാന, ദിനേശ് കാർത്തിക് തുടങ്ങി നിരവധി താരങ്ങൾ നേരത്തെ വാക്‌സിൻ സ്വീകരിച്ചിരുന്നു.

Related Topics

Share this story