Times Kerala

ഗൗരിയമ്മയ്ക്ക് ആലപ്പുഴ വലിയ ചുടുകാട്ടില്‍ സഞ്ചയനം ; മരണാനന്തര ചടങ്ങുകള്‍ അര്‍പ്പിച്ചപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ സഞ്ചയനം നടത്തുമോ എന്ന് വിമർശനവും ; വിമര്‍ശകർക്കെതിരെ പ്രതികരിച്ച് സിപിഎം നേതാവ് കെ.അനില്‍കുമാർ

 
ഗൗരിയമ്മയ്ക്ക് ആലപ്പുഴ വലിയ ചുടുകാട്ടില്‍ സഞ്ചയനം ; മരണാനന്തര ചടങ്ങുകള്‍ അര്‍പ്പിച്ചപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ സഞ്ചയനം നടത്തുമോ എന്ന് വിമർശനവും  ; വിമര്‍ശകർക്കെതിരെ പ്രതികരിച്ച് സിപിഎം നേതാവ് കെ.അനില്‍കുമാർ

ആലപ്പുഴ: ഗൗരിയമ്മയുടെ മരണശേഷം സിപിഎം മറ്റാര്‍ക്കും ഇതുവരെ നല്‍കാത്ത ആദരവ് അവര്‍ക്ക് അര്‍പ്പിച്ചിരുന്നു . ആലപ്പുഴ വലിയ ചുടുകാട്ടില്‍ സിപിഎമ്മും-സിപിഐയും ചേര്‍ന്ന് അത്യപൂര്‍വമായ വിടവാങ്ങല്‍ നല്‍കി. എന്നാല്‍ ഇപ്പോള്‍ മരണാനന്തര ചടങ്ങുകളെ ചൊല്ലിയാണ് വിമര്‍ശനം ഉയരുന്നത് . ഗൗരിയമ്മയുടെ ബന്ധുക്കള്‍ വലിയ ചുടുകാട്ടില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയതിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ സഞ്ചയം നടത്തുമോയെന്നായിരുന്നു വിമര്‍ശനം.വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിെഎം നേതാവ് കെ അനില്‍കുമാര്‍.

അനിൽകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ;

വലിയ ചുടുകാട്ടിലെ സഞ്ചയനം:
ആദരണീയ നേതൃനിരയിലെ ആദ്യ പഥികയായിരുന്ന ഗൗരിയമ്മ ഓര്‍മയായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക സെക്രട്ടറിയായ കൃഷ്ണപിള്ള സഖാവ് നേരിട്ടു നല്‍കിയ അംഗത്വം സ്വീകരിച്ചു വളര്‍ന്ന ഗൗരിയമ്മയുടെ ചിതാഭസ്മം ബന്ധുക്കള്‍ അസ്ഥികലശങ്ങളില്‍ സഞ്ചയിച്ച്‌ വിശ്വാസ വഴികളില്‍ പുഴയിലൊഴുക്കുന്നത് ചിലര്‍ വിമര്‍ശിക്കുന്നതു കണ്ടു. യാഥാര്‍ത്ഥ്യമെന്ത് ..

1. നിരീശ്വരവാദം നടപ്പാക്കുകയെന്നത് ലോകത്തെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പരിപാടിയല്ല.

2. ശാസ്തീയ വീക്ഷണം ഭൗതികവാദ പരമാണ്. കോ വിഡ്‌അത് അവര്‍ ത്തിച്ചു പഠിപ്പിക്കുന്നു. എന്നാല്‍ ഭൗതികവാദികള്‍ വിശ്വാസികള്‍ക്കെതിരെയല്ല ചൂഷണവ്യവസ്ഥക്കെതിരെയാണു് പോര്‍മുഖം തിരിക്കെണ്ടത്.

3. ഭംഗിയോടെ ഭൂമിയെല്ലാം ബ്രാഹ്മണര്‍ക്കു നല്‍കുവാന്‍…ഭാര്‍ഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം.– ‘ഇന്ന് ആ നാമജപം എവിടെപ്പോയി..
നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ..”ജന്മിത്വത്തെ ചോദ്യം ചെയ്തപ്പോള്‍ വിശ്വാസത്തെയല്ല ചൂഷണത്തിലധിഷ്ഠിതമായ ഭൂഉടമസ്ഥതയെയാണു് കബ്യൂണിസ്റ്റുകാര്‍ കടപുഴക്കിയത്.സ:ഗൗരിയമ്മ അതിന്റെ നായികയായത് കമ്മ്യൂണിസ്റ്റുകാരിയായ തിനാലാണു്.

4 ജീവിതാന്ത്യം വരെ കൃഷ്ണഭക്തയായിരുന്നു താന്നെന്നു ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. അതിലാര്‍ക്കു ചേതം..ഗുരുവായൂര്‍ ഉള്‍പ്പടെ ദേവസ്വം ഭൂമികള്‍ കൃഷിക്കാര്‍ക്ക് നല്‍കിയ നിയമത്തിന്റെ പൈലറ്റായിരുന്നു അവര്‍..അതാണ് വര്‍ഗസമരത്തിലെ അവരുടെ പങ്ക്.

5 ദേവസ്വം -ബ്രഹ്മസ്വം -സര്‍ക്കാര്‍ വക ഭൂമികള്‍ പാവപ്പെട്ട ഭൂരഹിതര്‍ക്ക് നല്‍കണമെന്ന കമ്മ്യൂണിസ്റ്റ് നിലപാട് ഉയര്‍ത്തിപ്പിടിച്ചതിനാലാണു് ഗൗരി -കെ.ആര്‍ ഗൗരിയായും പിന്നീട് ഗൗരിയമ്മയായും വളര്‍ന്നത്.

6. വിശ്വാസപരമായ അവരുടെ സ്വകാര്യത പാര്‍ട്ടിക്ക് ഒരു തരത്തിലും അസ്വസ്ഥതയുണ്ടാക്കിയില്ല. വര്‍ഗപരമായ പാര്‍ട്ടി നയം അവര്‍ ഉയര്‍ത്തിപ്പിടിച്ച കാലത്തോളം പാര്‍ട്ടി നേതാവായി ഗൗരിയമ്മ നിലകൊണ്ടു.

7 സര്‍വ്വരുടേയും നേതാവായി മാറേണ്ട ഒരാള്‍ മത-ജാതിപരമായ ആചരണങ്ങളില്‍ ഇടപെട്ട് സ്വയം പരിമിതപ്പെടുതെന്ന ജാഗ്രതയാണു് പുലര്‍ത്തേണ്ടതെന്നു് പാര്‍ട്ടി ഒരോ അംഗത്തേയും ഓര്‍മിപ്പിക്കുന്നു.

8. ഒരാളുടെ ഉള്ളിലെ ശാസ്ത്രീയ ബോധത്തിന്റെ വളര്‍ച്ച വ്യക്തിബോധപൂര്‍വ്വം സൃഷ്ടിക്കണം. അതിന്റെ അളവിനുള്ള യന്ത്രമൊന്നും കണ്ടു പിടിച്ചിട്ടില്ല. മത വിശ്വാസ കാര്യത്തിലും അവനവന്‍ സ്വയം നിശ്ചയിക്കട്ടെ – അതിന്റെ സ്വാതന്ത്ര്യം പാര്‍ട്ടി അംഗത്തിനുണ്ട്.

9 ഗൗരിയമ്മുടെ ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നത് തുടര്‍ന്നും ജീവിച്ചിരിക്കുന്ന അവരുടെ മനസ്സിന്റെ സ്വസ്ഥതക്കാണ് ‘ജനാധിപത്യപരമായ ആ അവകാശം അവര്‍ക്കുണ്ട്. അത് പാര്‍ട്ടി യംഗങ്ങളായ വരുടേയോ അല്ലാത്ത ഒരാളുടേയോ ഒരു ജനാധിപത്യാവകാശങ്ങളേയോ ചോദ്യം ചെയ്യുന്നില്ല.അതിനാല്‍ ഗൗരിയമ്മയുടെ ഓര്‍മകളെ ആദരിക്കാന്‍ ശ്രമിക്കുക. അവരെ മരണം വരെ കാത്ത ബന്ധുക്കള്‍ക്ക് സ്വസ്ഥത കൊടുക്കുക.

ഫേസ്‌ബുക്കില്‍ ചില വിമര്‍ശകരെ കണ്ടപ്പോള്‍ കുറിച്ചതാണു്

Related Topics

Share this story